Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2015 ജനുവരി 22 നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ 8 പേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്.
മൂന്നാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരാകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.