വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ 21 കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രദീപ്കുമാർ -ബിന്ദു ദമ്പതികളുടെ മകൾ നന്ദനയാണ് മരിച്ചത്

Update: 2026-06-08 10:11 GMT

കോഴിക്കോട്:താമരശ്ശേരിയിൽ 21 കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേലോട്ടിൽ പ്രദീപ്കുമാർ -ബിന്ദു ദമ്പതികളുടെ മകൾ നന്ദനയാണ് മരിച്ചത്. നന്ദനയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത് കണ്ടെത്തിയത്. സഹോദരിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്.സഹോദരി പുറത്തിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News