കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സണ്ണി ജോസഫ്

കരുണാകരന്റെ ഓർമ്മകൾ ഊർജ്ജം പകരുന്നതാണെന്ന് സണ്ണി ജോസഫ്

Update: 2025-05-11 04:23 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തൃശൂർ: നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വർക്കിങ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ് എന്നിവരും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു. ഏഴരയോടെയാണ് നേതാക്കൾ തൃശൂരിലെത്തിയത്.

കരുണാകരന്റെ ഓർമ്മകൾ ഊർജ്ജം പകരുന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയിലെ കല്ലറയിലും നേതാക്കൾ പുഷ്പാർച്ചന നടത്തും. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിൻ്റ പഴയ നേതാക്കളെ അനുസ്മരിക്കാനാണ് എത്തിയതെന്നും, ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കരുണാകരന്റെ ഓർമ്മകൾ ഊർജ്ജം പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News