ഓപറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസിന്റെ പരിശോധന
മേയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലിൽ നിന്ന് റിജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Update: 2025-05-11 16:48 GMT
കൊച്ചി: ഓപറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസിന്റെ പരിശോധന. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബയുടെ കൊച്ചിയിലെ വീട്ടിലാണ് പരിശോധന. ഐബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.
മേയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിന് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്.