Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ (30) ആണ് മരിച്ചത്. സുഹൃത്ത് നിസാറാണ് കുത്തിയത്. ഇയാൾ ഓടി രക്ഷപ്പെട്ടു.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബാറിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റു. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.