'എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9 ന് പ്രസിദ്ധീകരിക്കും'; മന്ത്രി വി.ശിവന്‍കുട്ടി
പുതിയ അധ്യയന വർഷം ജൂൺ 2 ന് തുടങ്ങും
Update: 2025-04-29 09:09 GMT
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്.
പുതിയ അധ്യയന വർഷം ജൂൺ 2 ന് തുടങ്ങും. അടുത്തവർഷം 5,6,7 ക്ലാസുകളിൽ കൂടി സബ്ജക്ട് മിനിമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഇതിന് പുറമെ എല്‍.എസ്.എസ്,യുഎസ്എസ് പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.