ഉദ്യോഗസ്ഥർക്ക് പണം നൽകിയില്ല; പഠനമുറിക്കായുള്ള തുക പാസാക്കുന്നില്ലെന്ന് പരാതി
ഓട്ടോ ചാർജ് ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണം പുറത്തുവന്നു
Update: 2025-07-16 06:11 GMT
പാലക്കാട്: പഠനമുറി പദ്ധതിയുടെ ഭാഗമായി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഓട്ടോക്കൂലി നൽകാത്തതിനാൽ പണം അനുവദിക്കുന്നില്ലെന്ന് പരാതി. പാലക്കാട് നെന്മാറ പല്ലാവൂർ സ്വദേശിയായ സുബാഷാണ് പരാതിക്കാരൻ.
എസ്‌സി വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ പഠനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് പഠനമുറി. രണ്ട് ലക്ഷം രൂപയാണ് പദ്ധതി പ്രകാരം അനുവദിക്കുക. ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ നേരത്തെ കുടുംബത്തിന് നൽകിയിരുന്നു. രണ്ടാം ഗഡു തുക അനുവദിക്കുന്നതിനായി പരിശോധനക്കെത്തിയ പാലക്കാട് നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ എസ്‌സി പ്രമോട്ടർക്കെതിരെയാണ് പരാതി. ഓട്ടോ ചാർജ് ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണം പുറത്തുവന്നു.
watch video: