കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് H1N1 സ്ഥിരീകരിച്ചു

നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്

Update: 2025-07-16 13:17 GMT
Advertising

കൊല്ലം: കൊല്ലത്ത് ഒരു ക്ലാസിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു.

ഒമ്പതാം ക്ലാസിലെ നാലുകുട്ടികള്‍ക്കാണ് രോഗം ബാധ. കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പ് ഇടപ്പെട്ടാണ് പരിശോധന നടത്തിയത്. ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോ എന്ന കാര്യം കൂടി പരിശോധിച്ചു വരികയാണ്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News