Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ രജിസ്ട്രാറെ ഒഴിവാക്കി വീണ്ടും വിസിയുടെ നടപടി. രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റിനിര്‍ത്തി വി സി മോഹനന്‍ കുന്നുമ്മല്‍ യോഗം വിളിച്ചു. ഓണ്‍ലൈന്‍ ആയാണ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിയുടെ യോഗം ചേര്‍ന്നത്.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ മിനി കാപ്പന്‍ പങ്കെടുത്ത യോഗത്തില്‍ 93 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളയില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമെടുത്തു. രജിസ്ട്രാറെ ഒഴിവാക്കിയ വിസിയുടെ നടപടിയിലൂടെ കേരള യൂണിവേഴ്‌സിറ്റിയിലെ പോര് വീണ്ടും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.