Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: പ്രേം നസീറിര്‍ വിഷയത്തില്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് നടന്‍ ടിനി ടോം. സദുദ്ദേശം മാത്രം ഉദ്ദേശിച്ച് നടത്തിയ പരാമര്‍ശമാണത്. പ്രേം നസീറിന്റെ ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.
ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടിനി ടോമിന്റെ പരാമര്‍ശം. മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീര്‍ അവസാനകാലത്ത് സ്റ്റാര്‍ഡ് ഇല്ലാതെ വിഷമിച്ചു നടന്നിരുന്നു എന്നായിരുന്നു ടിനി ടോമിന്റെ പരാമര്‍ശം. ഇത് വിവാദമായതോടെയാണ് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയത്. പ്രേം നസീറിന്റെ കുടുംബവും വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ഖേദപ്രകടനം.
'നസീര്‍ സാര്‍ മലയാള സിനിമയുടെ ദൈവം. പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. പ്രേംനസീര്‍ ഫൗണ്ടേഷനിലെ ആളുകളോട് ഞാന്‍ എന്റെ വേര്‍ഷന്‍ പറഞ്ഞു. എന്റെ നാക്കു പിഴ ആണ്. വിഷമിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു,' ടിനി ടോം പറഞ്ഞു.