പി.പി സുരേഷ് കുമാര്‍ കേരള വിഷന്‍ ചെയര്‍മാന്‍; അനില്‍ മംഗലത്ത് മാനേജിങ് ഡയറക്ടര്‍

ഇന്ത്യയിലെ ആറാമത്തെ വലിയ ബ്രോഡ്ബാന്‍ഡ് ദാതാവും രണ്ടാമത്തെ വലിയ ഗ്രാമീണ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് ദാതാവുമാണ് കേരളവിഷന്‍

Update: 2026-04-23 05:46 GMT

കേരള വിഷന്‍ ചെയര്‍മാനായി പി.പി സുരേഷ് കുമാറും മാനേജിങ് ഡയറക്ടറായി അനില്‍ മംഗലത്തും ചുമതലയേറ്റു. കേരള വിഷന്റെ സിഒഎ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് രജനീഷ്, കേരള വിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.വി രാജന്‍, വി.എസ് ജ്യോതികുമാര്‍, സി. സുരേഷ് കുമാര്‍ എന്നിവരും മറ്റ് കേരള വിഷന്‍ ഡയറക്ടര്‍മാരും സിഒഎ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.

കേരളത്തിലെ ആറായിരത്തിലേറെ സ്വതന്ത്ര കേബിള്‍ ഓപ്പറേറ്റര്‍മാരെ ഒന്നിപ്പിച്ചുകൊണ്ട് 1996ലാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചത്. ഈ കൂട്ടായ്മയുടെ ഫലമായി 2007ല്‍ നിലവില്‍ വന്ന കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ ലിമിറ്റഡ് (കെസിസിഎല്‍) ഇന്ന് ഇന്ത്യയിലെ നാലാം നമ്പര്‍ എംഎസ്ഒ എന്ന നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. 2016ല്‍ കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ആരംഭിച്ചതോടെ കേരള വിഷന്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങി. ഇന്ത്യയിലെ ആറാമത്തെ വലിയ ബ്രോഡ്ബാന്‍ഡ് ദാതാവും രാജ്യത്തെ രണ്ടാമത്തെ വലിയ ഗ്രാമീണ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് ദാതാവുമാണ് കേരളവിഷന്‍.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News