ഡിഗ്രി കഴിഞ്ഞോ? സിനിമയും ജേര്‍ണലിസവും പഠിച്ച് കരിയര്‍ തുടങ്ങാന്‍ ഇതാ ഒരു മികച്ച വഴി
പ്രമുഖ മാധ്യമ സ്ഥാപനമായ മീഡിയവണ്ണിന് കീഴിലുള്ള 'മീഡിയവണ്‍ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷന്‍' പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മാധ്യമപ്രവര്‍ത്തനത്തിലും സിനിമാ നിര്‍മ്മാണത്തിലും ഒരു മികച്ച കരിയര്‍ സ്വപ്നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി ഒരു സുവര്‍ണാവസരം. പ്രമുഖ മാധ്യമ സ്ഥാപനമായ മീഡിയവണ്ണിന് കീഴിലുള്ള 'മീഡിയവണ്‍ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷന്‍' പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രധാന കോഴ്സുകള്‍
കണ്‍വര്‍ജന്‍സ് ജേര്‍ണലിസം: അച്ചടി, ടെലിവിഷന്‍, ന്യൂ മീഡിയ, കണ്ടന്റ് റൈറ്റിങ് എന്നിവയില്‍ സമഗ്രമായ പരിശീലനം. ഇതിന് പുറമെ ഏറ്റവും പുതിയ മാധ്യമ രീതിയായ മൊബൈല്‍ കണ്ടന്റ് ക്രിയേഷനില്‍ പ്രത്യേക ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ്ങും ലഭിക്കുന്നു.
ഫിലിം മേക്കിങ് ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍: തിരക്കഥാ രചന, സംവിധാനം, സിനിമാറ്റോഗ്രഫി, ലൈറ്റിങ്, വിഷ്വല്‍ എഡിറ്റിങ് തുടങ്ങിയ സിനിമാ നിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളും ഇവിടെ പഠിക്കാം. സിനിമാ രംഗത്തെ പ്രമുഖരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
എന്തുകൊണ്ട് മീഡിയവണ്‍ അക്കാദമി?
മികച്ച പ്ലേസ്മെന്റ് റെക്കോര്‍ഡ്: കഴിഞ്ഞ അധ്യയന വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 95 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് ലഭിച്ചുകഴിഞ്ഞു.
പ്രായോഗിക പരിശീലനം: 'മീഡിയവണ്‍' ടിവി ചാനലിലും 'മാധ്യമം' പത്രത്തിലും നേരിട്ടുള്ള 'ഓണ്‍ ദ ജോബ്' ട്രെയിനിങ്.
വിദഗ്ധരുടെ ക്ലാസുകള്‍: സിനിമാ-മാധ്യമ മേഖലയിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും പഠിക്കാനുമുള്ള അവസരം.
യോഗ്യതകളും പ്രവേശന രീതിയും
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള സര്‍വ്വകലാശാല ബിരുദം.
കാലാവധി: ഒരു വര്‍ഷം.
പ്രവേശന രീതി: എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് (ഖഋഠ) വഴി.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മേയ് 31