ഹണി എം.വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുത്; സ്ഥാനക്കയറ്റത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കൊപ്പമുള്ളവര്‍

സുപ്രിംകോടതിയെ സമീപിക്കാനാണ് നീക്കം

Update: 2026-04-23 06:07 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെ അതിജീവിതക്കൊപ്പമുള്ളവര്‍. സുപ്രിംകോടതിയെ സമീപിക്കാനാണ് നീക്കം. ഹണി എം.വര്‍ഗീസ് ഉള്‍പ്പെടെ അഞ്ച് പേരെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായി ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് കൊളീജിയം പുതിയ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം. പിന്നാലെയാണ് അതിജീവിതക്കൊപ്പമുള്ളവരുടെ നീക്കം. അടുത്ത ദിവസങ്ങളില്‍ തന്നെ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം.വര്‍ഗീസ്. ഇവര്‍ക്ക് പുറമെ പി.എസ്. ശശികുമാര്‍ (തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), കെ.കെ. ബാലകൃഷ്ണന്‍ (എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), എന്‍. ഹരികുമാര്‍ (പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), എസ്. നസീറ (തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി) എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

Advertising
Advertising

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019ല്‍ ഹണി എം. വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. അന്ന് സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന അവര്‍, പിന്നീട് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കേസിലെ സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത് ഹണി എം. വര്‍ഗീസായിരുന്നു.

ഹൈക്കോടതി കൊളീജിയം നല്‍കിയ ഈ പട്ടിക ഇനി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറും. തുടര്‍ന്ന് സുപ്രിംകോടതി കൊളീജിയത്തിന്റെ പരിശോധനകള്‍ക്കും അംഗീകാരത്തിനും ശേഷം പട്ടിക രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും. രാഷ്ട്രപതി അന്തിമ തീരുമാനം കൈക്കൊള്ളുന്നതോടെ നിയമനത്തില്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.

നടന്‍ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പുറപ്പെടുവിച്ചിരുന്നത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഹണി എം.വര്‍ഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയും ഒപ്പമുള്ളവരും പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെ അതിജീവിതയോടൊപ്പമുള്ളവര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News