'മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്': വീണാ ജോര്‍ജിനെതിരെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ്'- കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആണ് ജോണ്‍സണ്‍ പി.ജെ. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായതിന് പിന്നാലെ മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് പ്രകോപനത്തിന് പിന്നിലെന്നാണ് കരുതുന്നത്.
അതേസമയം മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും. തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങ്. ബിന്ദുവിന്റെ മരണ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. ബിന്ദുവിനെ കാണാനില്ലെന്ന് അപകടത്തിന് പിന്നാലെ അറിയിച്ചതാണെന്നും എന്നാൽ കുടുംബത്തിന്റെ ആവശ്യം ആരുംകേട്ടില്ലെന്നും അപ്പോൾ പരിശോധിച്ചിരുന്നേൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു.
ബിന്ദുവിന്റെ മരണത്തിന് ശേഷം ആരോഗ്യമന്ത്രിയോ കലക്ടറോ ഇപ്പോഴും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.