Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് എംപിമാരാണ് വിമര്‍ശനം ഉന്നയിച്ചത്. വ്യാപക അഴിമതിയും ഗുരുതര വീഴ്ചയുമുണ്ടായി. കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും പറഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാന വിഹിതം കൂട്ടാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
സ്ഥലമേറ്റെടുപ്പ് മാത്രമാണോ സംസ്ഥാന സര്‍ക്കാരിന്റെ ജോലിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. വ്യാപക അഴിമതിയും ഗുരുതര വീഴ്ചയുമുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കെ.സി വേണുഗോപാലിന്റെ ഇടപെടലില്‍ ആണ് കമ്പനികള്‍ക്കെതിരെ നടപടിയുണ്ടായതെന്നും കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.