ബിഹാർ വഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ട് വരുന്നത് എന്ത്? 'ഇൻഡ്യ' മുന്നണി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് സത്താർ പന്തല്ലൂർ
''കേരളം, അസം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇപ്പോഴത്തെ 'ശുദ്ധീകരണ' പ്രക്രിയ നടപ്പാക്കുമെന്ന് കമ്മിഷന്‍ അറിയിച്ചതിനാല്‍, ഇന്‍ഡ്യാ മുന്നണി കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം''
കോഴിക്കോട്: ബിഹാര്‍ വഴി തെരഞ്ഞെടുപ്പ് കമ്മീഷൻകൊണ്ട് വരുന്നത് എന്തെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂര്‍.
''വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയാണ് മഹാരാഷ്ട്രയില്‍ ബിജെപി വിജയിച്ചതെന്ന് സംശയം പ്രകടിപ്പിച്ചത് പ്രതിപക്ഷനേതാവായ രാഹുല്‍ഗാന്ധിയാണ്. രാഹുലിന്റെ ആരോപണം നിലനില്‍ക്കെയാണ് ബിഹാറിലും, ദുരൂഹമായ നീക്കങ്ങള്‍ കമ്മീഷന്‍ നടത്തുന്നത്.
11 രേഖകളാണ് പട്ടികയില്‍ ചേര്‍ക്കാന്‍ ഇവര്‍ സമര്‍പ്പിക്കേണ്ടത്. അതില്‍ സാധാരണക്കാരുടെ കൈവശമുള്ള ആധാറും റേഷന്‍ കാര്‍ഡുമില്ല. മറിച്ച് പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിരം താമസസര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ നല്‍കുന്ന ഫാമിലി രജിസ്റ്റര്‍, പെന്‍ഷന്‍ കാര്‍ഡ് പോലുള്ളവയാണ് നല്‍കേണ്ടത്. ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യ, പിന്നോക്ക, നിരക്ഷരരുള്ള ഒരു സംസ്ഥാനത്തെ പൗരൻമാർ എങ്ങനെ ഈ രേഖകളൊക്കെ സംഘടിപ്പിക്കും
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം, അസം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇപ്പോഴത്തെ 'ശുദ്ധീകരണ' പ്രക്രിയ നടപ്പാക്കുമെന്ന് കമ്മിഷന്‍ അറിയിച്ചതിനാല്‍, ഇന്‍ഡ്യാ മുന്നണി കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും''- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബീഹാർ വഴി തെരഞ്ഞെടുപ്പ് കമ്മീഷൻകൊണ്ട് വരുന്നത് എന്ത് ?
പൗരത്വപട്ടികയുടെ ഒരു ടെസ്റ്റ് ഡോസ് ആണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഇപ്പോള്‍ കണ്ടുവരുന്നത്. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരും മതിയായ രേഖകള്‍ സമര്‍പ്പിച്ച് വോട്ടറാണെന്ന്, തെളിയിക്കേണ്ട അവസ്ഥ.!
തങ്ങളുടെ രേഖകള്‍ ഒരുമാസത്തിനുള്ളില്‍ ശരിയാക്കിയില്ലെങ്കില്‍ വോട്ടാവകാശം ഇല്ലാതാകുന്ന അവസ്ഥയാണ് സംഭവിക്കാന്‍ പോകുന്നത്.
11 രേഖകളാണ് പട്ടികയില്‍ ചേര്‍ക്കാന്‍ ഇവര്‍ സമര്‍പ്പിക്കേണ്ടത്. അതില്‍ സാധാരണക്കാരുടെ കൈവശമുള്ള ആധാറും റേഷന്‍ കാര്‍ഡുമില്ല. മറിച്ച് പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിരം താമസസര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ നല്‍കുന്ന ഫാമിലി രജിസ്റ്റര്‍, പെന്‍ഷന്‍ കാര്‍ഡ് പോലുള്ളവയാണ് നല്‍കേണ്ടത്.
ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യ, പിന്നോക്ക, നിരക്ഷരരുള്ള ഒരു സംസ്ഥാനത്തെ പൗരൻമാർ എങ്ങനെ ഈ രേഖകളൊക്കെ സംഘടിപ്പിക്കും ?വോട്ടറാകണമെങ്കില്‍ ആധാറും റേഷന്‍ കാര്‍ഡും അല്ലാത്ത രേഖകള്‍ സമര്‍പ്പിക്കണമെന്ന നിബന്ധനവച്ച്, ദശലക്ഷക്കണക്കിനാളുകളുടെ വോട്ടാവകാശം സംശയത്തിന്റെ നിഴലിലാക്കിയതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല.
സുതാര്യമായ ജനാധിപത്യക്രമത്തിന് വേണ്ടിയാണ് ഇതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയാണ് മഹാരാഷ്ട്രയില്‍ ബിജെപി വിജയിച്ചതെന്ന് സംശയം പ്രകടിപ്പിച്ചത് പ്രതിപക്ഷനേതാവായ രാഹുല്‍ഗാന്ധിയാണ്. രാഹുലിന്റെ ആരോപണം നിലനില്‍ക്കെയാണ് ബിഹാറിലും, ദുരൂഹമായ നീക്കങ്ങള്‍ കമ്മീഷന്‍ നടത്തുന്നത്.
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം, അസം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇപ്പോഴത്തെ 'ശുദ്ധീകരണ' പ്രക്രിയ നടപ്പാക്കുമെന്ന് കമ്മിഷന്‍ അറിയിച്ചതിനാല്‍, ഇന്‍ഡ്യാ മുന്നണി കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം പിയും സീനിയര്‍ അഭിഭാഷകനുമായ അഭിഷേക് സിങ്വിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കമ്മീഷനെ കണ്ട് ആശങ്ക രേഖപ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്.