തിരുവനന്തപുരം നെയ്യാർ ഡാമിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15ലധികം പേർക്ക് പരിക്ക്
ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്
Update: 2025-07-06 03:22 GMT
തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. 15 ലധികം പേർക്ക് പരിക്കേറ്റു.തിരുവനന്തപുരം നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.