വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സിപിഎം

മൂന്നു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാനാണ് നിർദേശം

Update: 2025-07-06 15:21 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തീരുമാനം. മൂന്നു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാനാണ് നിർദേശം.

പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ എൽഡിഎഫ് വ്യാഴാഴ്ച ആറന്മുളയിൽ വിശദീകരണയോഗം നടത്തും. പഞ്ചായത്ത് തലത്തിൽ റാലിയും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഇരവിപേരൂർ, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് മന്ത്രിയെ വിമർശിച്ചു പോസ്റ്റ് ഇട്ടത്.

ആരോഗ്യമേഖലയെ യുഡിഎഫും ബിജെപിയും ചേർന്ന് തകർക്കാൻ ശ്രമിക്കുന്നെന്ന് എൽഡിഎഫ് ആരോപിച്ചു. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ എൽഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News