Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുണ്ട് തടിച്ചു വരികയും, ദേഹാസ്വസ്ത്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വിദ്യാർഥി താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സക്ക് ശേഷം അഭിഷേകിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
വാർത്ത കാണാം: