പുനഃസംഘടനയിലെ കെ.സുധാകരന്റെ അതൃപ്തി അവഗണിക്കാൻ കെപിസിസി നേതൃത്വം; കാര്യങ്ങൾ വഷളാക്കരുതെന്ന് ധാരണ
ഡിസിസികളിലും കാര്യമായ അഴിച്ചു പണി ഉറപ്പായി
Update: 2025-05-16 00:50 GMT
തിരുവനന്തപുരം: പുനഃസംഘടനയിലെ അതൃപ്തി പരസ്യമാക്കിയ കെ.സുധാകരന്‍റെ നടപടിയെ അവഗണിക്കാൻ കെപിസിസി നേതൃത്വം. കൂടുതൽ പ്രതികരണങ്ങൾ നടത്തി കാര്യങ്ങൾ വഷളാക്കരുതെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. സുധാകരൻ്റെ പ്രതികരണം വൈകാരികമായി കണക്കാക്കി കെപിസിസി ഭാരവാഹികളെ അടക്കം നിശ്ചയിക്കാനുള്ള ചർച്ചയുമായി മുന്നോട്ട് പോവുകയാണ് പുതിയ നേതൃത്വം.
പരാതികൾക്കും പരിഭവങ്ങൾക്കും ഇടവരുത്താതെ പുനഃസംഘടന പൂർത്തീകരിക്കാനാണ് ശ്രമം.ഡിസിസികളിലും കാര്യമായ അഴിച്ചു പണി ഉറപ്പായിട്ടുണ്ട്. അണികൾക്കിടയിൽ ഉണ്ടായിട്ടുള്ള ആവേശം തണുക്കാതെ നോക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന് മുന്നിലെ ആദ്യ വെല്ലുവിളി. ഒപ്പം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയും വേണം. പുതിയ നേതൃത്വം യുഡിഎഫ് ഘടകക്ഷികളുമായി പ്രാഥമികമായ ആശയവിനിമയം പൂർത്തിയാക്കി.