കേരള സർവകലാശാല സമരവുമായി ബന്ധപ്പെട്ട ബിജെപി സിൻഡിക്കേറ്റ് അംഗത്തിന്റെ ഹരജി; എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്ന് കോടതി
ഹരജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി
Update: 2025-07-16 06:35 GMT
കൊച്ചി: കേരള സർവകലാശാലയിലെ സമരത്തിനെതിരെ ഹരജി സമർപ്പിച്ച ബിജെപി സിൻഡിക്കേറ്റ് അംഗത്തോട് ചോദ്യങ്ങളുമായി കോടതി. എന്ത് ശാരീരിക ഭീഷണിയാണ് സിൻഡിക്കേറ്റംഗം നേരിട്ടതെന്നാണ് കോടതിയുടെ ചോദ്യം. താങ്കളെ ആരെങ്കിലും തടഞ്ഞോയെന്നും തടസ്സം നേരിട്ട തീയതിയും സമയവും അറിയിക്കൂവെന്നും ഹോക്കോടതി പറഞ്ഞു.
കാമ്പസിൽ പ്രവേശിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ? പ്രവേശിച്ചാൽ കൊന്നുകളയുമെന്ന് ആരെങ്കിലും പറഞ്ഞോ? ഉണ്ടെങ്കിൽ ആര്, എപ്പോൾ, എങ്ങനെ പറഞ്ഞു എന്നത് സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹരജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.
watch video: