Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്.
വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് , ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്കൂൾ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.