മലപ്പുറത്ത് നാല് എസ്‍ഡിപിഐ പ്രവർത്തകർ എൻഐഎ കസ്റ്റഡിയിൽ
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്
Update: 2025-04-04 02:17 GMT
മലപ്പുറം:മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. എസ് ഡി പി ഐ പ്രവർത്തകരായ ഇർഷാദ് ആനക്കോട്ടുപുറം,സൈതലവി കിഴക്കേത്തല,ഖാലിദ് മംഗലശേരി, ഷിഹാബുദീൻ ചെങ്ങര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .
ഒരു കേസിൽ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് മകനെ കൊണ്ടുപോയത് കസ്റ്റഡിയിലെടുത്ത യുവാവിൻ്റെ മാതാവ് പറഞ്ഞു