Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ 45 പവൻ കവർന്നു. വടക്കഞ്ചേരി പന്നിയങ്കര പ്രസാദിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്.
പ്രസാദിന്റെ വീട്ടിലെ മുകളിലെ നിലയിൽ ലോക്കറിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി സൂചന.