Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ആർപിഐ അത്താവലെ വിഭാഗം വഴി എൻഡിഎയിലേക്കെന്ന് സൂചന. എൻഡിഎ ഘടകകക്ഷിയായ ആർപിഐയിൽ ചേരുമെന്ന് ആർപിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാൻ പ്രതികരിച്ചു. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും ഇന്ന് ചർച്ചകൾ നടക്കുമെന്നും നുസ്രത് ജഹാൻ പറഞ്ഞു.
ഇന്ന് രാത്രി ആർപിഐ അത്താവലെ വിഭാഗം നേതാവ് രാംദാസ് അത്താവാലയുമായി എസ്. രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. സിപിഐഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്. രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.