Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: തലശ്ശേരി പൊലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടിയ സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിന് സസ്പെൻഷൻ. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ച് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റു. ഈ മാസം രണ്ടാം തീയതിയായിരുന്നു സംഭവം.