മലപ്പുറത്ത് ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് യുഡിഎഫിൽ നാല് സ്ഥാനാർഥികൾ
സ്ഥാനാർഥിയെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്
Update: 2025-11-23 10:34 GMT
മലപ്പുറം: മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തലക്കടത്തൂർ ഡിവിഷനിലേക്ക് മത്സരിക്കാൻ യുഡിഎഫിൽ നിന്ന് നാല് പേർ. കോൺഗ്രസിൽ നിന്ന് മൂന്ന് പേരും, ലീഗിൽ നിന്ന് ഒരാളുമാണ് നാമനിർദേശപത്രിക നൽകിയത്.
കോൺഗ്രസിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയെ ഇത് വരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് നേതാവ് പി. ടി നാസർ, പി. എച്ച് അലി ഹാജി. സമദ് മുത്താനിക്കാട്. ലീഗ് നേതാവ് ഷൗക്കത്ത് എന്നിവരാണ് മത്സരിക്കുന്നത്.
നാലുപേരുടെ നോമിനേഷനുകളും സ്വീകരിച്ചു. സ്ഥാനാർഥിയെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.