വാഹനാപകടം; കോഴിക്കോട്ട് ഒരാൾ മരിച്ചു
കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു
Update: 2025-11-23 13:06 GMT
കോഴിക്കോട്: കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മോഡേൺ ബസാർ ഞെളിയം പറമ്പിന് മുമ്പിൽ ആണ് അപകടം.
ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്.
കാറോടിച്ചിരുന്ന രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.