ബിജെപിയുമായി സഖ്യമില്ല, വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം

ബിജെപി മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുകയും ചെയ്യുന്നുവെന്നും വിജയ്

Update: 2025-07-04 10:34 GMT
Advertising

ചെന്നൈ:  നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാപക നേതാവായ വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പുതിയ തമിഴക വെട്രി കഴകം (ടിവികെ) പ്രഖ്യാപിച്ചു. ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന പ്രചാരണങ്ങളെ പാർട്ടി തള്ളിക്കളഞ്ഞു.

പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ്  തീരുമാനം. അടുത്ത മാസം സംസ്ഥാന സമ്മേളനം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെ നിലപാടും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്നതിനായി ഗ്രാമങ്ങളിൽ പൊതുയോഗങ്ങൾ നടത്താൻ പാർട്ടി തീരുമാനിച്ചു.

പ്രത്യയശാസ്ത്ര ശത്രുക്കളുമായും വിഘടനവാദികളുമായും പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ട. ബിജെപി മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുകയും ചെയ്യുന്നു. അവരുടെ വിഷലിപ്തമായ ശ്രമങ്ങൾ  ഫലപ്രദമാകില്ല, അത് തമിഴ്‌നാട്ടിൽ ഒരിക്കലും വിജയിക്കില്ലെന്നും വിജയ് ​യോഗത്തിൽ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News