അഹമ്മദാബാദിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ ഗുജറാത്ത് പൊലീസ്

വിഷയത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്

Update: 2025-04-21 05:08 GMT
Editor : rishad | By : Web Desk
Advertising

ഗാന്ധിനഗര്‍: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിൽ അതിക്രമിച്ചു കടന്ന സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലീസ്.

വിഷയത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതി. ഈസ്റ്റർ പ്രാർത്ഥനാ യോഗത്തിലേക്കാണ് ആയുധങ്ങളുമായി വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചു എന്നും ആരോപണമുണ്ട്. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന ആക്രമണങ്ങൾക്കിടയിൽ അഹമ്മദാബാദിലെ സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News