'വിടവാങ്ങിയത് കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദം'; മാർപാപ്പയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി
അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച പാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ് എന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
ന്യൂഡൽഹി: കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസ്മത്വത്തിനെതിരെ നിർഭയമായി സംസാരിച്ചുവെന്നും രാഹുൽ അനുസ്മരിച്ചു.
''കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകൾ'' - രാഹുൽ എക്‌സിൽ കുറിച്ചു.
Deeply saddened by the passing of His Holiness Pope Francis, a global voice of compassion, justice, and peace.
— Rahul Gandhi (@RahulGandhi) April 21, 2025
He stood by the downtrodden and the marginalised, spoke fearlessly against inequality, and inspired millions across faiths with his message of love and humanity.
My… pic.twitter.com/2UeQhA1KFW