യുപിഐ ഡൗൺ: രാജ്യവ്യാപകമായി തടസം നേരിട്ട് യുപിഐ സേവനങ്ങൾ

യുപിഐ സേവനങ്ങൾ തടസപ്പെടാൻ കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തിൽ സേവനങ്ങൾ തടസപ്പെട്ടിരുന്നു

Update: 2025-04-12 08:28 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാന്‍സാക്ഷനുകളാണ് നിലച്ചത്.

നിരവധി ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്സില്‍  #UPIDown എന്ന ഹാഷ്ടാഗ് ട്രെന്‍ഡങില്‍ ഇടം നേടി.  സമൂഹ മാധ്യമങ്ങളിൽ ഇതിനെ ചുറ്റിപറ്റി നിരവധി ചർച്ചകളാണ് നടക്കുന്നത്. രസകരമായ മീമുകളും നിറയുന്നുണ്ട്. പണം അയച്ചാൽ പോകാതെ കറങ്ങി നിൽക്കുകയാണ് നിലവിൽ. പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐയെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്.

ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍(ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോം) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള്‍ ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പറഞ്ഞപ്പോള്‍, 34 ശതമാനം പേര്‍ ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുപിഐ സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തില്‍ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News