'നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താൻ പറ്റാത്തതിൽ നിരാശ'; ഡൽഹി ആർച്ച് ബിഷപ്പ്

സുരക്ഷാകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്

Update: 2025-04-13 10:46 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി സേക്രഡ് ഹാർട്സ് ദേവാലയത്തിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടിക്കെതിരെ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോ. നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താൻ പറ്റാത്തതിൽ നിരാശയെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

സുരക്ഷാകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി ചടങ്ങ് നടത്തിയത്. സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. 2:30 ക്ക് പള്ളിക്കകത്ത് പരിപാടി സംഘടിപ്പിക്കുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് പള്ളി. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം സംഭവത്തിൽ പരാതിയില്ലെന്ന് ഇടവക വികാരി ഫാ. ഫ്രാൻസ് സ്വാമിന്ദാൻ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News