സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ
പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്
Update: 2025-05-14 13:21 GMT
ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. പാകിസ്താൻ ജല വിഭവ സെക്രട്ടറി ജലശക്തി മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്.
പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി.