രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ധനുഷിന്‍റെ പുതിയ നീക്കം; 3,000 വനിതാ ആരാധകരുമായി കൂടിക്കാഴ്ച നടത്തി

ഉച്ചക്ക് 12 മണിയോടെയാണ് എത്തേണ്ടിയിരുന്ന ധനുഷ് ഏകദേശം 3 മണിയോടെയാണ് സംഗമത്തിനെത്തിയത്

Update: 2026-10-26 02:51 GMT

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ 3,000 വനിതാ ആരാധകരുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടൻ ധനുഷ്. സേലം, കടലൂർ, കാഞ്ചീപുരം തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നുള്ള 3,000-ഓളം വനിതാ ആരാധകരും ഭാരവാഹികളും പങ്കെടുത്ത വൻ സംഗമമാണ് ചെന്നൈയിൽ സംഘടിപ്പിച്ചത്.

ചടങ്ങിൽ പങ്കെടുത്ത വനിതാ പ്രവർത്തകർ പരമ്പരാഗതമായ 'വേൽ' ധനുഷിന് സമ്മാനിക്കുകയും 2031-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.തന്റെ ആരാധക കൂട്ടായ്മകളെ പുനഃസംഘടിപ്പിച്ച് 'ധനുഷ് നൽപണി ഇയക്കം' എന്ന പേരിൽ ഒരു ക്ഷേമ സംഘടനയായി ധനുഷ് മാറ്റിയിട്ടുണ്ട്. കൂടാതെ ചുവപ്പും വെള്ളയും കലർന്ന പുതിയ പതാകയും അവതരിപ്പിച്ചു.

Advertising
Advertising

ഉച്ചക്ക് 12 മണിയോടെയാണ് എത്തേണ്ടിയിരുന്ന ധനുഷ് ഏകദേശം 3 മണിയോടെയാണ് സംഗമത്തിനെത്തിയത്. അപ്രതീക്ഷിതമായ കാലതാമസം കണക്കിലെടുത്ത് അതിഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി. ധനുഷിന്‍റെ സഹോദരിമാര്‍ അതിഥികൾക്ക് നൽകിയ ഭക്ഷണത്തെക്കുറിച്ച് അന്വേഷിക്കുകയും ക്ഷണിക്കപ്പെട്ടവരുമായി ഒരു ചെറിയ ആശയവിനിമയം നടത്തുകയും ചെയ്തു. വേദിയിൽ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നോൺ വെജുകാര്‍ക്കായി പ്രത്യേക ഭക്ഷണവും ഒരുക്കിയിരുന്നു.

ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള സെമ്മഞ്ചേരിയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലാണ് യോഗം നടന്നത്. നടന്റെ ബാനറുകളും പോസ്റ്ററുകളും കൊണ്ട് ക്യാമ്പസ് അലങ്കരിച്ചിരിക്കുന്നു. ഒക്ടോബർ 14 ന് കോയമ്പത്തൂരിൽ നടന്ന എക്സിക്യൂട്ടീവുകളുടെ യോഗത്തിലാണ് ഫാൻ ക്ലബ് ക്ഷേമസംഘടനയാക്കി മാറ്റാനുള്ള തീരുമാനമെടുത്തത്. പ്രഖ്യാപനത്തോടൊപ്പം സംഘടനയുടെ പുതുതായി രൂപകൽപന ചെയ്ത ലോഗോയും ക്ലബ് പുറത്തിറക്കിയിരുന്നു.

രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനം ധനുഷ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മണ്ഡലം തലത്തിൽ സംഘടന ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.വിജയ് തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ ഈ നീക്കങ്ങൾ എന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ഉറ്റുനോക്കലിന് കാരണമായിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News