'ദേവഗൗഡ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ 600 കോടി': ഡി.കെ ശിവകുമാറിനെതിരെ ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി

മുഖ്യമന്ത്രിയായ ശേഷം തന്നെ കുടുക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ശിവകുമാറും അടുത്തിടെ ആരോപിച്ചിരുന്നു

Update: 2026-10-26 05:47 GMT

ബംഗളൂരു: എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ 600 കോടി രൂപയുടെ ക്വട്ടേഷൻ ഇടപാട് നടത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി കുമാരസ്വാമി.  ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ കുമാരസ്വാമി ആരോപണം ഉന്നയിച്ചത്.  

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമാക്കിയുള്ള സ്റ്റിങ് ഓപ്പറേഷൻ കേസിൽ തന്നെയും ജെഡിഎസിനെയും കുടുക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റിങ് ഓപ്പറേഷൻ വീഡിയോയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

"ദേവേഗൗഡ കുടുംബത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി തന്നെയെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഞങ്ങളുടെ കുടുംബത്തിനെതിരെ നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ട്, അതിലൊന്നാണ് ഈ 600 കോടിയുടെ ക്വട്ടേഷന്‍" - കുമാരസ്വാമി ആരോപിച്ചു. 

മുഖ്യമന്ത്രിയായ ശേഷം തന്നെ കുടുക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ശിവകുമാർ അടുത്തിടെ ആരോപിക്കുകയും സഹമന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതേസമയം സ്റ്റിങ് ഓപറേഷനുമായി ബന്ധപ്പെട്ട് ജെഡിഎസ് സോഷ്യൽ മീഡിയ ടീമിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യഥാർത്ഥ ഗൂഢാലോചനക്കാരെ വെറുതെ വിട്ട് നിരപരാധികളായ ജെഡിഎസ് പ്രവർത്തകരെയാണ് പൊലീസ് വേട്ടയാടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  

തങ്ങളുടെ പാർട്ടി പ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും പൊലീസിന്റെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. പിന്നാമ്പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ വിവരമുണ്ടെന്നും സിദ്ധരാമയ്യയുടെയും യതീന്ദ്രയുടെയും പ്രസ്താവനകൾ താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News