'മതപരമായ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നു, ഭേദഗതി മൗലിക അവകാശങ്ങൾക്കെതിര്'; വഖഫ് ബില്ലിനെതിരെ കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്

നിയമം മുസ്‍ലിം വിഭാഗത്തെ ലക്ഷ്യം വെക്കുന്നു

Update: 2025-04-05 03:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി; വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത് പാർട്ടി നേതൃത്വത്തിന്‍റെ നിർദേശപ്രകാരമെന്ന്  കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് മീഡിയവണിനോട് പറഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ തത്വം ബില്ല് അവഗണിച്ചു. ജെപിസി അംഗമായിരിക്കെ കോൺഗ്രസ് നൽകിയ നിർദേശങ്ങൾ പരിഗണിച്ചില്ല. വിഷയത്തിൽ പ്രതിഷേധിച്ച് ജെഡിയുവിൽ നിന്ന് കൂടുതൽ നേതാക്കൾ രാജിവെക്കുമെന്നും മുഹമ്മദ് ജാവേദ് പറഞ്ഞു.

ബില്ല് മതപരമായ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നു. ഭേദഗതി മൗലിക അവകാശങ്ങൾക്കെതിരാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ തത്വം ബില്ല് അവഗണിച്ചു. നിയമം മുസ്‍ലിം വിഭാഗത്തെ ലക്ഷ്യം വെക്കുന്നു. ജെപിസി അംഗമായിരിക്കെ നൽകിയ നിർദേശങ്ങൾ പരിഗണിച്ചില്ല. ഭേദഗതികൾ പാർലമെന്‍റിൽ ചോദ്യം ചെയ്തിട്ടും അംഗീകരിച്ചില്ല. ജെഡിയുവിൽ നിന്ന് കൂടുതൽ നേതാക്കൾ രാജിവെക്കും. ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കാത്ത ഒരു പാർട്ടിയിൽ ജനങ്ങൾ എങ്ങനെ നിലനിൽക്കും. ഒരു വിഭാഗത്തോട് കാട്ടുന്ന അനീതിയിൽ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News