ലോകത്തിലാദ്യം; എഐ കണ്ടന്റുകൾക്ക് പ്രത്യേക പുരസ്‌കാരവുമായി സൗദി
മീഡിയ ഫോറത്തിന്റേതാണ് പ്രഖ്യാപനം
Update: 2025-11-22 16:42 GMT
റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന കണ്ടന്റുകൾക്ക് പ്രത്യേക പുരസ്‌കാരവുമായി സൗദി അറേബ്യ. സൗദി മീഡിയ ഫോറത്തിന്റേതാണ് പ്രഖ്യാപനം. സൗദിയിൽ ആദ്യമായാണ് ഇത്തരം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. പ്രധാനമായും നാല് വിഭാഗങ്ങളിലായി 16 പുരസ്‌കാരങ്ങളാണ് ഉണ്ടാവുക.
ടെലിവിഷൻ പരിപാടികൾ, റേഡിയോ & പോഡ്കാസ്റ്റ്, ഡിജിറ്റൽ മീഡിയ, പത്രപ്രവർത്തനം എന്നിവയാണവ. ഈ മാസം 21 മുതലാണ് പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ജനുവരി 1വരെയാണ് അപേക്ഷിക്കാനാവുക. അടുത്ത വർഷം ഫെബ്രുവരി 4നായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. ലോകത്തിൽ തന്നെ ആദ്യമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന കണ്ടന്റുകൾക്ക് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.