വികസന പ്രവർത്തനങ്ങൾക്ക് ശേഷം റിയാദ് മൃഗശാല വീണ്ടും തുറന്നു
ആറ് പ്രധാന തീമാറ്റിക് സോണുകൾ, 1,600-ലധികം മൃഗങ്ങൾ, നിരവധി ആക്ടിവിറ്റികൾ...
റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിപുലീകരണ പ്രവർത്തനങ്ങൾ ശേഷം റിയാദ് മൃഗശാല വീണ്ടും തുറന്നു. അൽ-മലാസിൽ 161,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മൃഗശാല. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കാനായി രൂപകൽപ്പന ചെയ്ത ആറ് പ്രധാന തീമാറ്റിക് സോണുകളാണിവിടെയുള്ളത്. പിങ്ക് ലേക്ക്, വൈൽഡ് അഡ്വഞ്ചർ, എൻചാന്റഡ് ഫോറസ്റ്റ്, ദി സ്വാമ്പ്, ഏപ് എസ്‌കേപ്പ്, അൽമലാസ് ബേ എന്നിങ്ങനെയാണ് തീമാറ്റിക് സോണുകൾ. 170 ഇനങ്ങളിലായി 1,600-ലധികം മൃഗങ്ങളാണുള്ളത്.
മൃഗങ്ങൾക്ക് ഭക്ഷണം നൽകൽ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ വർക്ക്‌ഷോപ്പുകൾ, 2025-ൽ അവതരിപ്പിച്ച എലിഫന്റ് എക്‌സ്പീരിയൻസ്, വ്യൂവിംഗ് ബ്രിഡ്ജ് ഉൾപ്പെടുന്ന ജിറാഫ് & ആഫ്രിക്കൻ എക്‌സിബിറ്റ് തുടങ്ങിയവ അനുഭവങ്ങൾ മൃഗശാലയിൽ ലഭിക്കുന്നു.
സില്ലി ബ്രദേഴ്സ്, ബ്ലൂ ക്ലൗൺ സർക്കസ്, മജീഷ്യൻ ഷോ, ബബിൾസ് ഷോ എന്നിങ്ങനെ ലൈവ് പ്രകടനങ്ങളും പ്രധാന വേദിയിൽ നടക്കുന്നു. കൂടാതെ, ജംഗിൾ ഫ്രണ്ട്സ്, മ്യൂസിക് ബാൻഡ് & ഡ്രമ്മേഴ്സ്, ഫ്‌ളമിംഗോ സ്റ്റിൽറ്റ്സ് തുടങ്ങിയ പ്രകടനങ്ങളും നടക്കുന്നു.
റസ്റ്റോറന്റുകൾ, കിയോസ്‌ക്കുകൾ, ഫുഡ് കാർട്ടുകൾ, പ്രത്യേക റീട്ടെയിൽ ഏരിയ, കുട്ടികൾക്കായുള്ള ആക്ടിവിറ്റി ഏരിയ തുടങ്ങിയവയും പ്രദേശത്തുണ്ട്. റിയാദ് മൃഗശാലയിൽ 12,000 സന്ദർശകരെ വരെ ഉൾക്കൊള്ളാനാകും. ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. വീബുക്ക് ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.