'ഇരു രാജ്യങ്ങളുമായും സമദൂരം'; ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സ്ഥിതിഗതികൾ വിലയിരുത്തി
Update: 2025-05-10 09:49 GMT
റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. പാക് ഉപ പ്രധാനമന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായും സൗദി വിദേശകാര്യമന്ത്രി സംസാരിച്ചു.
ഇരു രാജ്യങ്ങളുമായും സമദൂരത്തിലാണ് സൗദിയുടെ ബന്ധമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷവും ഏറ്റുമുട്ടലും ലഘൂകരിക്കാൻ സൗദിയുടെ ശ്രമം തുടരുമെന്നും വ്യക്തമാക്കി.