സ്റ്റാർഷെഫ് പാചകമത്സരത്തിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി
ഷെഫ് പിള്ള ഉൾപ്പെടെ പ്രമുഖർ അടങ്ങുന്ന ജഡ്ജിങ് പാനൽ
റിയാദ്: സൗദിയിലെ റിയാദിലും ദമ്മാമിലും മീഡിയവൺ സംഘടിപ്പിക്കുന്ന സ്റ്റാർഷെഫ് പാചകമത്സരത്തിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. ഈ മാസം പതിനാറിന് റിയാദിലും പതിനേഴിന് ദമ്മാമിലുമാണ് പാചക രംഗത്തെ താരങ്ങളെ കണ്ടെത്താനുള്ള മത്സരം. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ഷെഫ് പിള്ള ഉൾപ്പെടെ പ്രമുഖർ സമ്മാനങ്ങളും പുരസ്‌കാരങ്ങളും കൈമാറും.
ലുലുവിനൊപ്പം ചേർന്നാണ് സൗദിയിലെ പാചക താരങ്ങളെയും കുട്ടിഷെഫുമാരെയും കേക്ക് നിർമാതാക്കളെയും കണ്ടെത്താൻ മീഡിയവണിന്റെ മത്സരം. ഷെഫ് പിള്ള ഉൾപ്പെടെ പ്രമുഖർ അടങ്ങുന്ന ജഡ്ജിങ് പാനലിനൊപ്പം രാജ് കലേഷ് അവതാരകനായും എത്തും.
മെയ് പതിനാറിന് റിയാദ് മുറബ്ബ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ആദ്യ മത്സരം. മെയ് പതിനേഴിന് ദമ്മാം ലുലുവിലും മത്സരമെത്തും. സ്റ്റാർ ഷെഫ്, ജൂനിയർ ഷെഫ്, കേക്ക് മേക്കിങ് എന്നിങ്ങിനെ മൂന്നിനങ്ങളിലായാണ് മത്സരം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്കെല്ലാം നിബന്ധനകളും രീതികളും കൈമാറും. പ്രവേശനം സൗജന്യമാണ്. കേക് ഡക്കറേഷൻ മത്സരമാണ് മൂന്നാമത്തെ ഇനം. അണ്ടർ ദ സീ എന്ന തീമിലാകും കേക് ഡെക്കറേഷൻ. വിജയികളെ കുറിച്ച ഫീച്ചറും മീഡിയവണിൽ സംപ്രേഷണം ചെയ്യും.
യുഎഇയിലും ഒമാനിലും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സ്റ്റാർഷെഫ് സൗദിയിലേക്കെത്തുന്നത്. മത്സര വിജയികൾക്ക് സമ്മാനങ്ങളും പുരസ്‌കാരങ്ങളും പ്രമുഖർ സമ്മാനിക്കും. പ്രസിദ്ധരായ ഷെഫുമാരാണ് വിജയികളെ നിശ്ചയിക്കുക. ഇവരുടെ പേരു വിവരങ്ങളും ഉടൻ പുറത്തുവിടും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 0557472939 എന്ന നമ്പറിൽ വിവരങ്ങൾ ലഭ്യമാകും. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പാചക രംഗത്തെ ബിസിനസ് സാധ്യതകൾ മത്സര വേദിയിൽ വെച്ച് മുതിർന്ന ഷെഫുമാരുമായി ആലോചിക്കാനും അവസരമുണ്ടാകും.