ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ അന്നച്ചംപള്ളി അബ്ദുൽ നാസർ (52) ആണ് മരിച്ചത്
Update: 2025-05-08 13:51 GMT
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ അന്നച്ചംപള്ളി അബ്ദുൽ നാസർ (52) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ജിദ്ദ അൽ ഖുംറയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
22 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ അൽഖുംറ അൽസർഹി ഫർണീച്ചർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: തീത്താച്ചു. ഭാര്യ: ഷംലി. മക്കൾ: നാദിൽ മുഹമ്മദ്, അയ്ൻ ഫെൽസ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.