"അമേരിക്കയുമായുളള സൗദി അറേബ്യയുടെ നയതന്ത്ര ബന്ധത്തിന് 90 വർഷത്തെ പാരമ്പര്യമുണ്ട്, ഞാൻ വീട്ടിലെത്തിയത് പോലെ.." സൗദി കിരീടവകാശി
സ്വീകരണത്തിന് നന്ദി പറഞ്ഞ് മുഹമ്മദ് ബിൻ സൽമാൻ
Update: 2025-11-19 10:42 GMT
വാഷിങ്ടൺ: അമേരിക്കയിലെ ഊഷ്മളമായ സ്വീകരണത്തിൽ പങ്കുചേർന്നപ്പോൾ താൻ വീട്ടിലെത്തിയത് പോലെയാണ് തോന്നുന്നതെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ. ഇരുരാജ്യങ്ങളും തമ്മിൽ 90 വർഷത്തെ ചരിത്രപരമായ ബന്ധമുണ്ട്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ കിങ് അബ്ദുൽ അസീസും യുഎസ് പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച മുതൽ തുടങ്ങിയ ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുന്നതിൽ സന്തോഷമുണ്ട്. ഈ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും സൗദി കിരീടവകാശി കൂട്ടിച്ചേർത്തു.