Writer - razinabdulazeez
razinab@321
ജിദ്ദ; ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഭാഗമായി ജിദ്ദയിലെ കൂടുതൽ റോഡുകൾ അടച്ചിടും. ഏപ്രിൽ 17 മുതൽ 21 വരെയാണ് നിയന്ത്രണം. ഈ മാസം പതിനെട്ടിനാണ് ഫോർമുല 1 കാറോട്ട മത്സരത്തിന് തുടക്കമാവുക. ഫൈനൽ മത്സര ദിനത്തിലുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 18 മുതലാണ് ജിദ്ദയിലെ കോർണിഷ് സർക്യൂട്ടിൽ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരം. ഇതിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് റോഡിലെ നിയന്ത്രണങ്ങൾ. ഈ മാസം 9 മുതൽ ജിദ്ദ കോർണിഷ് സർക്യൂട്ടിലേക്കുള്ള റോഡുകൾ അടച്ചിരുന്നു. നാളെ മുതൽ കൂടുതൽ റോഡുകൾ അടച്ചിടും. പ്രിൻസ് ഫൈസൽ ബിൻ ഫഹദ് റോഡും കോർണിഷ് ബ്രാഞ്ച് റോഡും മൂന്നാം ഘട്ടമായി അടക്കും. ഏപ്രിൽ 21 വരെ നിയന്ത്രണം തുടരും. കോർണിഷ് ബ്രാഞ്ച് റോഡുകളുടെ നിയന്ത്രണങ്ങൾ ഏപ്രിൽ 22 വരെയുണ്ടാകും. വെളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഫോർമുല 1 ന് തുടക്കമാവുക. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു വരുന്നതായി കായിക മന്ത്രാലയം അറിയിച്ചു. ഫൈനൽ നടക്കുന്ന ഏപ്രിൽ 20നും തൊട്ടടുത്ത ദിവസം 21നും ജിദ്ദയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.