ഫോർമുല വൺ ആവേശം; ജിദ്ദയിലും ത്വാഇഫിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ഏപ്രിൽ 20, 21 തീയതികളിലായിരിക്കും അവധി
Update: 2025-04-14 16:17 GMT
ജിദ്ദ: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മത്സരമായ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ജിദ്ദ നഗരം ഒരുങ്ങി. ഏപ്രിൽ 18 മുതൽ 20 വരെയാണ് മത്സരങ്ങൾ. 20, 21 തീയതികളിൽ ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടാണ് ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ്. തുടർച്ചയായി അഞ്ചാം തവണയാണ് ജിദ്ദയിൽ ഇതിന് വേദിയാവുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ടായ ജിദ്ദ കോർണിഷ് സർക്യൂട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. 100 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ട്.