കെ.എം.സി.സി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയിൽ മരണപ്പെട്ടു

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പൊയിലൂർ സ്വദേശിയാണ്

Update: 2025-11-08 13:29 GMT
Editor : razinabdulazeez | By : Web Desk

ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാതനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പൊയിലൂർ സ്വദേശിയാണ്. മാഥർ പ്ലസ് ഹൈപ്പർമാർക്കറ്റ്, ഹൈലാൻഡ് ഹൈപ്പർമാർക്കറ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്,

മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി സെക്രട്ടറി, താനക്കോട്ടോർ യു.പി. സ്കൂൾ മാനേജർ, ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്റർ പ്രസിഡന്റ്, ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ പൊയിലൂർ ട്രഷറർ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

മക്കൾ: അഫ്സൽ, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ. മരുമക്കൾ: നബീറ, സബിത, ഷാന, ഷംന ഷെറിൻ, സിതാര മെഹ്ജബിൻ, സമീർ

സഹോദരങ്ങൾ: യൂസഫ്, ആമി, പാത്തൂട്ടി. മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം നാളെ രാവിലെ പൊയിലൂർ ജുമാ മസ്ജിദിൽ നടക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News