Writer - razinabdulazeez
razinab@321
മസ്കത്ത്: യുഎഇ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്. വിസിറ്റ് വിസക്കായി ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത് കർശനമാക്കി. വിസ പ്രോസസ്സ് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാണ്. അതേസമയം വിസ ഫീസും വർദ്ധിച്ചിട്ടുണ്ടെന്ന് ട്രാവൽ മേഖയിലുള്ളവർ പറയുന്നു.
വിസിറ്റ് വിസ അപേക്ഷകർ യുഎഇ ഇമിഗ്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന സമയത്ത് തന്നെ ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണങ്ങളും റിട്ടേൺ വിമാന ടിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം. കുറച്ചു കാലമായി നിയമം നിലവിലുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മാസമായി യുഎഇ അധികൃതർ ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഓരോ വിസ അപേക്ഷയ്‌ക്കൊപ്പം ഹോട്ടൽ ബുക്കിഗും, വിമാന ടിക്കറ്റുകൾ സമർപ്പിക്കാൻ ട്രാവൽ ഏജൻസികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുമ്പ്, അപേക്ഷകർ സാധുവായ പാസ്‌പോർട്ടും ഫോട്ടോയും മാത്രമേ നൽകേണ്ടതുണ്ടായിരുന്നുള്ളു. ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പ്രോസസ്സിംഗ് കാലതാമസത്തിനും വിസ നിരസിക്കലിനും കാരണമാകും. യുഎഇയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിസ അപേക്ഷകൾ സമർപ്പിക്കേണ്ടത്.