കെഎംസിസി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അറുപതോളം പേർ രക്തദാനം നിർവഹിച്ചു
Update: 2025-07-16 11:42 GMT
സലാല: ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റീഗൾ മെഡിക്കൽ കോംപ്ലക്‌സിൽ നടന്ന ക്യാമ്പിൽ അറുപതോളം പേർ രക്തദാനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ മുഖ്യാതിഥിയായി.
കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ, നാസർ പെരിങ്ങത്തൂർ, ഷബിർ കാലടി, റഹീം താനാളൂർ, മുസ്തഫ പുറമണ്ണൂർ എന്നിവർ സംബന്ധിച്ചു. രക്ത ബാങ്ക് ജീവനക്കാരും ആശുപത്രി അധികൃതരും കെഎംസിസി ഭാരവാഹികളും നേതൃത്വം നൽകി.