ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇടിമിന്നലിനും സാധ്യത
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. പല പ്രദേശങ്ങളിലും മേഘ പ്രവർത്തനം തുടരുമെന്നും ഇത് ഇടയ്ക്കിടെ ഇടിമിന്നലിനും മഴയ്ക്കും കാരണമാകുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.
മസ്‌കത്ത്, ദാഖിലിയ, നോർത്ത്, സൗത്ത് ബാത്തിനകൾ, നോർത്ത്, സൗത്ത് ഷർഖിയകൾ, അൽ വുസ്ത ഗവർണറേറ്റുകൾ എന്നിവിടങ്ങളിലാണ് മേഘങ്ങളുടെ ഒഴുക്കും രൂപീകരണവും തുടരുമെന്ന് റിപ്പോർട്ട് പറയുന്നത്. ഈ അന്തരീക്ഷം മഴയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
ദോഫാർ ഗവർണറേറ്റിൽ, തീരദേശ പ്രദേശവും സമീപ പർവതപ്രദേശങ്ങളും ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കും, താഴ്ന്ന മേഘങ്ങൾ, മൂടൽമഞ്ഞ്, ഇടയ്ക്കിടെ ചാറ്റൽ മഴ എന്നിവ ഉണ്ടാകും.
ഒമാൻ കടലിന്റെ തീരത്ത് ഇടിമിന്നൽ തുടരുന്നു, മസ്‌കത്ത്, സൗത്ത് ബാത്തിന എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. കൂടാതെ, അറബിക്കടലിനു മുകളിലുള്ള ഇടിമിന്നൽ സെല്ലുകൾ അൽ വുസ്ത ഗവർണറേറ്റിനെയും മസീറ ദ്വീപിനെയും ബാധിക്കുന്നു, വരും മണിക്കൂറുകളിൽ ഇവ പ്രവർത്തനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.