മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിൽ

കവർച്ചകൾക്ക് സഹായിച്ച ഒരു ഒമാനി പൗരനും പിടിയിലായതായി അധികൃതർ അറിയിച്ചു

Update: 2025-04-10 12:47 GMT
Editor : Thameem CP | By : Web Desk
മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിൽ
AddThis Website Tools
Advertising

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കവർച്ചകൾ നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിലായി. നിരവധി വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് വലിയ തുകകൾ മോഷ്ടിച്ച ഇവരെ ഒമാൻ റോയൽ പൊലീസ് ആണ് പിടികൂടിയത്. വിശദമായ നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. മബേല, അസൈബ പ്രദേശങ്ങളിലെ നിരവധി കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും നിന്ന് പണം മോഷ്ടിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കവർച്ചകൾക്ക് സഹായിച്ച ഒരു ഒമാനി പൗരനും പിടിയിലായതായി അധികൃതർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, കവർച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും മോഷ്ടിച്ചെടുത്ത പണവും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News